തെന്നിന്ത്യന്‍ നടി രഞ്ജിത സന്ന്യാസിനിയായി; ഇനി മാ ആനന്ദമയി സ്വാമി നിത്യാനന്ദയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് വിധേയയായ നടി രഞ്ജിത ബാംഗ്ളൂർ ബിഡദി ആശ്രമത്തിൽ നടന്ന ചടങ്ങിൽ നിത്യാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു.സന്ന്യാസം സ്വീകരിച്ചതിനുശേഷം ഇവര്‍ മാ ആനന്ദമയി എന്ന പേര് സ്വീകരിച്ചു. വാര്‍ത്തയറിഞ്ഞ് ബിഡദിയിലെ ആശ്രമത്തിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അനുയായികള്‍ തടഞ്ഞത് സഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ചാനലുകളുടെ ക്യാമറ പിടിച്ചുവാങ്ങുകയും കല്ലേറ് നടത്തുകയും ചെയ്തു. പിന്നീട് ക്യാമറ തിരിച്ചുനല്‍കിയെങ്കിലും പോലീസെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഒഴിവായത്. തുടര്‍ന്ന് ആശ്രമത്തിന് മുന്നില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. നിത്യാനന്ദയെ അറസ്റ്റു ചെയ്യണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. അതേസമയം, താന്‍ എന്നും നിത്യാനന്ദയോടൊപ്പമായിരിക്കുമെന്ന് രഞ്ജിത പറഞ്ഞു.
സ്വാമി നിത്യാനന്ദയും നടി രഞ്ജിതയും ഉള്‍പ്പെട്ട വിവാദ ലൈംഗിക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സി.ഡി. 2010 മാര്‍ച്ച് രണ്ടിനാണ് സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്നുള്ള കേസ് തുടരുന്നതിനിടയിലാണ് രഞ്ജിത സന്ന്യാസം സ്വീകരിച്ചത്.